അയർലൻഡ് കെഎംസിസിയുടെ റമദാൻ റിലീഫിന്റെ ഭാഗമായി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനും മഞ്ചേരി സീ എച്ച് സെന്ററിനും ഉള്ള ധനസഹായം കൈമാറി .
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളും ,മഞ്ചേരി സി എച് സെന്ററിന് വേണ്ടി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം ഉമ്മർ എം എൽ എ യും അയർലൻഡ് കെ എംസിസി ട്രെഷറർ ഫർഹാൻ പതിയിൽ നിന്നും തുക ഏറ്റുവാങ്ങി ,സെന്റർ കൺവീനർ പി എ ജബ്ബാർ ഹാജി ,കൊണ്ടോട്ടി എം ൽ എ ടി വി ഇബ്രാഹിം,എം സ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ആഹ്മെദ് സാജു ,ഏറനാട് മണ്ഡലം പ്രെസിഡെന്റ് ഇർഷാദ് മേക്കാടൻ,കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അഷ്‌റഫ് മാടാൻ,മഞ്ചേരി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സൈജൽ എസ് ,തൃക്കലങ്ങോടെ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഗഫൂർ ആമയൂർ ,എൻകെ റിയാസുദ്ധീന് (പൊന്മള പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ,ഹസ്കർ വി കെ ,സഫ്‌വാൻ എന്നിവരും പങ്കെടുത്തു .
റംസാൻ റിലീഫിന്റെ ഭാഗമായി വിവിധ സംഘടനകളുമായി സഹകരിച്ചു പത്തോളം ഇടങ്ങളിൽ പെരുന്നാൾ കിറ്റ് വിതരണവും നടത്തി .ഇപ്പോൾ കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന അയർലണ്ടിൽ മാർച്ച് മാസം മുതൽ ഹെൽപ്‌ഡെസ്‌ക് രൂപീകരിച്ചു കൊണ്ട് അയർലൻഡ് കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട് .
പ്രതികൂല സാഹചര്യത്തിലും സന്നദ്ധ പ്രവർത്തനങ്ങളിൽ സഹകരിച്ച മുഴുവൻ ആളുകൾക്കും കെഎംസിസി ഭാരവാഹികൾ നന്ദി അറിയിച്ചു
